വർക്കല: ക്ലാസിക്കൽ ആർട്സ് ആൻഡ് ഫിലിം സൊസൈറ്റിയുടെ പ്രതിമാസ കൂട്ടായ്‌മ നടയറ മുഹമ്മദ് കബീറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ദേശീയ പൗരത്വ ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് യോഗം ഐക്യദാർഢ്യം അറിയിച്ചു. ' ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം ' എന്ന വിഷയത്തെക്കുറിച്ചു നടന്ന ചർച്ചയിൽ വക്കം സുകുമാരൻ, സുനിൽ വെട്ടിയറ, എം.എം. പുരവൂർ, പ്രൊഫ. എ. ഷിഹാബുദ്ദീൻ, വെൺകുലം തുളസി, രശ്‌മികുമാരി, ശിവഗിരി രാധാകൃഷ്ണൻ, ആലംകോട് ദർശൻ, പി. രാജദേവൻ, അഡ്വ.കെ. സുഗതൻ, മുഹമ്മദ് ബെൻസി, സന്തോഷ് പുന്നയ്‌ക്കൽ എന്നിവർ സംസാരിച്ചു.