നെടുമങ്ങാട്: എല്ലാ വീട്ടുവളപ്പിലും പോഷകാരോഗ്യ-ഔഷധസസ്യത്തോട്ടം സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ ജനപ്രതിനിധികളുടെയും വീട്ടുമുറ്റങ്ങളിൽ കറിവേപ്പ്, കോവൽ, പപ്പായ, മുരിങ്ങ, നടുതലകൾ, പച്ചക്കറിതൈകൾ, കല്പവൃക്ഷം മുതലായവ നട്ടു. 'ജീവനി" എന്ന് പേര് നല്കിയ പദ്ധതിയുടെ നടീൽ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് തന്റെ വസതിയിൽ നിർവഹിച്ചു. നെടുമങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആന്റണി റോസ് പച്ചക്കറിതൈ നടീൽ ഉദ്ഘാടനം ചെയ്തു. ഡോ. ശുഭ, കൃഷി ഓഫീസർ എസ്. ജയകുമാർ, ഓവർസിയർ അമൽ, കൃഷി അസിസ്റ്റന്റുമാരായ ആനന്ദ്, ചിത്ര, മാതൃകാ കർഷകരായ പുഷ്ക്കരൻപിള്ള, വേട്ടമ്പള്ളി സുതൻ തുടങ്ങിയവർ പങ്കെടുത്തു.