cc

നെയ്യാറ്റിൻകര: മാരായമുട്ടം സർവീസ് സഹകരണ ബാങ്ക് തകർക്കുവാനുള്ള സഹകരണ വകുപ്പ് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ബാങ്കിൽ നിന്നും വായ്പയെടുത്തിട്ടുള്ളവരും നിക്ഷേപകരും ചേർന്ന് ധർണ നടത്തി. പെട്രോൾ പമ്പ് ഉൾപ്പടെ 24 അനുബന്ധ സ്ഥാപനങ്ങൾ ഈ സംഘത്തിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. 180 കോടി രൂപയോളം ബാങ്കിൽ നിന്നും വായ്പയും നൽകിയിട്ടുണ്ട്. സ്ഥാപനം അധികൃതർ ഇപ്പോൾ പൂട്ടി സീൽ ചെയ്തിരിക്കുകയാണ്. ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ആർ. സെൽവരാജ്, ഡി.സി.സി സെക്രട്ടറിമാരായ മാരായമുട്ടം സുരേഷ്, ജോസ് ഫ്രാങ്ക്ലിൻ, കിസാൻ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാരായമുട്ടും എം.എസ്. അനിൽ, മാരായമുട്ടം രാജേഷ്, വടകര വാസുദേവൻനായർ, ആര്യങ്കോട് വിഭുകുമാ‌ർ, പുനയൽ സന്തോഷ് തുടങ്ങിയവ‌ർ പങ്കെടുത്തു.