കാട്ടാക്കട: സംയുക്ത ട്രെയിഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടത്തിയ ഹർത്താൽ ഗ്രാമങ്ങളിൽ പൂർണ്ണം. കാട്ടാക്കട, ആര്യനാട്, കുറ്റിച്ചൽ, പൂവച്ചൽ, കള്ളിക്കാട്, വെള്ളനാട് പഞ്ചായത്തുകളിലെ കടകൾ അടഞ്ഞുകിടന്നു. സ്വകാര്യ കാറുകളും വിനോദ യാത്ര സംഘങ്ങളും പോയ വാഹനങ്ങളും സമരാനുകൂലികൾ തടഞ്ഞ് തിരിച്ചയച്ചു. മൈലോട്ടുമൂഴി, കാട്ടാക്കട പ്രദേശത്ത് സ്വകാര്യ വാഹനങ്ങൾ തടഞ്ഞത് ചെറിയതോതിൽ വാക്കേറ്റത്തിനിടയാക്കി.
കാട്ടാക്കടയിൽ നടന്ന സമരം യു.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പരുത്തിപ്പള്ളി സനൽകുമാർ
ഉദ്ഘാടനം ചെയ്തു. എൻ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്. സജീവ്, ബീജു, മലയം ശ്രീകണ്ഠൻ നായർ, കാട്ടാക്കട ഫ്രാൻസിസ്, കാട്ടാക്കട ഉണ്ണി, കാട്ടാക്കട രാമു എന്നിവർ സംസാരിച്ചു.
ആര്യനാട് ജംക്‌ഷനിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി എസ്.എൻ.പുരം ജലാൽ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി എൻ. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എൻ. ഷൗക്കത്തലി, എൻ. ജയമോഹനൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാമിലബീഗം, ജില്ലാ പഞ്ചായത്തംഗം വി. വിജുമോഹൻ, എം.എസ്. റഷീദ്, സഞ്ജയൻ, മലയടി പുഷ്പാംഗദൻ, കെ.കെ. രതീഷ്, പുറുത്തിപ്പാറ സജീവ്, ഇറവൂർ ഷാജീവ്, ഇൗഞ്ചപ്പുരി രാജേന്ദ്രൻ, ഷമീം പള്ളിവേട്ട, അരുവിയോട് സുരേന്ദ്രൻ, ഷിജി കേശവൻ, ഷിബുലാൽ എന്നിവർ സംസാരിച്ചു.