തിരുവനന്തപുരം:സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെന്ററി ഫെസ്റ്റിവലിലെ വിജയികൾക്കും ഒന്നാമത് ടെലിവിഷൻ അവാർഡുകളും അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ വിതരണം ചെയ്തു. സത്യജിത്ത് റേ ഫിലിം സൊസൈറ്റി ചെയർമാൻ സജിൻലാൽ അദ്ധ്യക്ഷത വഹിച്ചു.ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ,​പ്രൊഡ്യുസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത്ത്,​വൈസ് പ്രസിഡന്റ് കല്ലിയൂർ ശശി,​ബാലു കിരിയത്ത് തുടങ്ങിയവർ പങ്കെടുത്തു.