കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം ആഴാംകോണത്തിന് സമീപം കാറും ആട്ടോയും കൂട്ടിയിടിച്ച് ആട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. കല്ലമ്പലം മാവിൻമൂട് പടിഞ്ഞാറ്റിക്കര വീട്ടിൽ ആദിത്തിനാണ് (22) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 8 ഓടെയായിരുന്നു അപകടം. ഇരുകാലുകൾക്കും പരിക്കേറ്റ ആദിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരള സ്റ്റേറ്റ് ബോർഡ് വച്ച ഇന്നോവ കാർ ആട്ടോയുടെ മുൻവശത്ത് ഇടിക്കുകയായിരുന്നു. ആട്ടോയുടെ മുൻവശം പൂർണമായും തകർന്നു. കല്ലമ്പലം പൊലീസ് കേസെടുത്തു.