vld-2-

വെള്ളറട: വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്തിരുന്ന പണിമുടക്ക് മലയോ രമേഖലയിൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സർക്കാർ ഓഫീസുകൾ ഒന്നും തന്നെ പ്രവർത്തിച്ചില്ല. അപൂവ്വം സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. പ്രധാന മലഞ്ചരക്ക് വ്യാപാര കേന്ദ്രമായ പനച്ചമൂട്ടിൽ ഇന്നലെ ചന്ത ദിവസമായിട്ടും കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. അമ്പൂരി, കുന്നത്തുകാൽ, ആര്യങ്കോട്, ഒറ്റശേഖരമംഗലം, പഞ്ചായത്തുകളിലും പണിമുടക്ക് പൂർണമായിരുന്നു.