തിരുവനന്തപുരം:ആർട്ടിസാൻസ് വിഭാഗത്തിന്റെ വിവരങ്ങൾ ശേഖരിക്കുന്നതിനും പുനരധിവാസ പദ്ധതികൾ ആവിഷ്കരിക്കുന്നതിനുമായി ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ തയ്യാറാക്കുന്ന ആർട്ടിസാൻ‌സ് ലേബർ ഡാറ്രാ ബാങ്ക് രജിസ്ട്രേഷൻ ഉദ്ഘാടനം 14ന് രാവിലെ 10ന് മന്ത്രി ഇ.പി ജയരാജൻ നി‌ർവഹിക്കും.കോ-ബാങ്ക് ടവർ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വി.കെ പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വി.എസ് ശിവകുമാർ എം.എൽ.എ വിദ്യാഭ്യാസ അവാർഡും മേയർ കെ. ശ്രീകുമാർ കൺസോർഷ്യം അവാർഡും വിതരണം ചെയ്യും.ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ,എം.ഡി കെ.ജി അജിത്കുമാർ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു,എൻ.ബി.സി.എഫ്.ഡി.സി എം.ഡി കെ.നാരായണൻ, കൗൺസിലർ പാളയം രാജൻ,ഡോ.ശബരീഷ് കരുണാകരൻ തുടങ്ങിയവർ പങ്കെടുക്കും.