തിരുവനന്തപുരം :എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നാമദേയത്തിൽ കുമാരപുരം ചെട്ടികുന്നിൽ പ്രവർത്തിച്ചുവന്നിരുന്ന വെള്ളാപ്പള്ളി ചാരിറ്റി സെന്റർ ഉള്ളൂർ നീരാഴി ഉദയഗാർഡൻസിൽ എൻ. എൽ.ആർ.എ 222 എന്ന കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം നീരാഴി ശാഖ പ്രസിഡന്റ് എൻ. ആനന്ദരാജൻ നിർവഹിച്ചു. പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർമാരായ സരസ്വതി മോഹൻദാസ്, കെ.വി. അനിൽകുമാർ, വടുവൊത്ത് പ്രസാദ്, ശാഖാ ഭാരവാഹികളായ എസ്. സതീശൻ, കെ. ഭഗീരഥൻ, ആർ. സുരേന്ദ്രൻ, ആക്കുളം മോഹനൻ, വിജയൻ കൈലാസ്, ശ്രീകുമാർ, പ്രസന്നൻ തെരുവിൽ, എസ്. മഹേഷ് കുമാർ, ബാലചന്ദ്രൻ, വനിതാസംഘം നീരാഴി ശാഖ ഭാരവാഹികളായ കെ.ശ്രീകുമാരി, ജയാറാണി,കെ. സജുകുമാരി എന്നിവർ പങ്കെടുത്തു.കോലത്തുകര പ്രമോദ് സ്വാഗതവും പോങ്ങുംമൂട് ഹരിലാൽ നന്ദിയും പറഞ്ഞു. സെന്റർ സെക്രട്ടറി ആലുവിള അജിത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിശദ വിവരങ്ങൾക്ക് ഫോൺ :9747525603.