നെടുമങ്ങാട് :സംയുക്ത തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് താലൂക്കിൽ പൂർണം. കടകമ്പോളങ്ങളും അന്താരാഷ്ട്ര മാർക്കറ്റും സ്തംഭിച്ചു.സർക്കാർ-അർദ്ധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളൊന്നും തുറന്നു പ്രവർത്തിച്ചില്ല.കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയില്ല.പണിമുടക്കിയ തൊഴിലാളികൾ കച്ചേരി നടയിൽ പ്രകടനവും ധർണയും നടത്തി.നഗരസഭാ പരിസരത്തു നിന്നാരംഭിച്ച പ്രകടനം ചന്തമുക്ക് ചുറ്റി കച്ചേരി നടയിൽ സമാപിച്ചു.എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം അഡ്വ.ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു ഏരിയ സെക്രട്ടറി മന്നൂർക്കോണം രാജേന്ദ്രൻ അദ്ധ്യക്ഷനായി.എം.സി.കെ നായർ സ്വാഗതം പറഞ്ഞു.അഡ്വ.ആർ.ജയദേവൻ,വട്ടപ്പാറ ചന്ദ്രൻ,കെ.എ അസീസ്,പുതുക്കുളങ്ങര നാഗപ്പൻ നായർ,സി.സാബു, എൻ.ആർ ബൈജു,എസ്.എസ് ബിജു,എസ്.എൻ പുരം ജലാൽ,ടി.അർജുനൻ,എസ്.ആർ ഷൈൻലാൽ,കെ.റഹീം, എച്ച്.സിദ്ദീഖ്,ആർ.വി ഷൈജുമോൻ,സോമശേഖരൻ നായർ,രാജേഷ് കമൽ,കരുപ്പൂര് ഷാനവാസ് എന്നിവർ പ്രസംഗിച്ചു.