ബാലരാമപുരം:തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് വാർഡുകൾ വർദ്ധിപ്പിച്ച് സർക്കാർ വിജ്ഞാപനമിറക്കി.നേമം,ബാലരാമപുരം മേഖലയിൽ വെങ്ങാനൂർ,പള്ളിച്ചൽ,ബാലരാമപുരം,കോട്ടുകാൽ പഞ്ചായത്തുകളിലാണ് വാർഡുകളുടെ എണ്ണം ഉയർന്നത്.ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ 20-ൽ നിന്ന് 22 ആയും പള്ളിച്ചൽ പഞ്ചായത്തിൽ 23 ൽ നിന്ന് 24 ആയും വെങ്ങാനൂരിൽ 20 ൽ നിന്ന് 22 ആയും കോട്ടുകാലിൽ 19 ൽ നിന്ന് 21 ആയും വാർഡുകൾ പുന:ക്രമീകരിച്ചു. ജില്ലയിൽ 43 പഞ്ചായത്തുകളിലാണ് വാർഡുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത്.