പാലോട്:ഹരിത കേരള മിഷൻ സംഘടിപ്പിക്കുന്ന ഡോ. കമറുദ്ദീൻ സ്മാരക പച്ചത്തുരുത്ത് ഉദ്ഘാടനം ഡി. കെ. മുരളി എം.എൽ.എ വെള്ളിയാഴ്ച രാവിലെ 11.30ന് പെരിങ്ങമ്മല മാന്തുരുത്തിയിൽ നിർവഹിക്കും.പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ചിത്ര കുമാരിയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. കുഞ്ഞമോൻ സ്വാഗതം അറിയിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. ഹരിത കേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ ഹുമയൂൺ വിശദീകരണം നൽകും.റീജ ഷെനിൽ,എ.റിയാസ്,മഞ്ജു രാജപ്പൻ,എസ്.ശശികല,എ.ആർ.ജിഷ,സജീന യഹിയ,ഇടവം ഷാനവാസ് എന്നിവർ സംസാരിക്കും.സെക്രട്ടറി വി. ജ്യോതിസ് നന്ദി പറയും.