ചിറയിൻകീഴ്:ബി.ജെ.പി അഴൂർ പ‌ഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ വിശദീകരണ യോഗവും പൊതുസമ്മേളനവും നാളെ വൈകിട്ട് 5ന് പെരുങ്ങുഴി മേട ജംഗ്ഷനിൽ നടക്കും.ബി.ജെ.പി അഴൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് എസ്.സജീവ്കുമാർ അദ്ധ്യക്ഷത വഹിക്കും.ബി.ജെ.പി സംസ്ഥാന സമിതി അംഗം നൂറനാട് ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തും.സംസ്ഥാന സമിതി അംഗം ആലംകോട് ദാനശീലൻ,ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡന്റ് ജി.സാബു,സെക്രട്ടറി സി.സുഗുണൻ, വാർഡ് മെമ്പർമാരായ എം.തുളസി,സിജിൻസി എന്നിവർ സംസാരിക്കും.ബി.ജെ.പി അഴൂർ പഞ്ചായത്ത് സമിതി വൈസ് പ്രസിഡന്റ് അഡ്വ.എസ്.രഞ്ജിത് ലാൽ സ്വാഗതവും സമിതി അംഗം എസ്.സന്തോഷ് നന്ദിയും പറയും.