പൂവാർ: 'എന്റെ അടിമലത്തുറ ' എന്ന വാട്സപ്പ് ഗ്രൂപ്പ് സംഘടന തുടക്കമിട്ട മാലിന്യ നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി അടിമലത്തുറയിൽ മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്തു. കോട്ടുകാൽ ഗ്രാമ പഞ്ചായത്ത്, അമ്പലത്തുംമൂല വാർഡ് മെമ്പർ കൊച്ചുത്രേസ്യയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കുടുംബശ്രീയുടെ നിയന്ത്രണത്തിലുള്ള 63 അയൽകൂട്ടങ്ങളിൽ നിന്നായി 125 ഓളം സ്ത്രീകളും മറ്റുള്ളവരും പങ്കെടുത്തു. എ.ഡി.എസ്. വിമല, റാണി, മതായി, മിഖേലമ്മ തുടങ്ങിയ കുടുബശ്രീ നേതാക്കളും സംഘാടക സമിതി അംഗം ബിനു, ബിനോയ്, ദമയാൻ, ജോമോൾ, കെന, കെസി തുടങ്ങിയരും മലിന്യ നിർമ്മാർജ്ജന യജ്ഞത്തിൽ പങ്കാളികളായി.