മലയിൻകീഴ് : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പേയാട് ഭജനമഠം തുളസി ഭവനിൽ (എസ്.ബി.ആർ.എ. -എഫ്. 12.) ആർ.പ്രഭാകരൻപിള്ള (55,റിട്ട.അസാം റൈഫിൾസ് ) മരിച്ചു.ഇക്കഴിഞ്ഞ ഏപ്രിൽ 29 ന് സ്‌കൂട്ടറിൽ പോകവേ പൂജപ്പുര, വിജയമോഹിനി മില്ലിന് സമീപം പിക്കപ്പ് വാനിടിച്ച് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു.ഭാര്യ: എസ്.തുളസി.മക്കൾ :പി.ടി.ശ്രീജിത്ത്,പി.ടി.ശ്രീദേവി.മരുമക്കൾ : എസ്.മായ,അരുൺ വി.പിള്ള. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.