general

ബാലരാമപുരം: ക​ട്ട​ച്ച​ൽ​കു​ഴി​യിൽ വൃദ്ധയുടെ ​മൃ​ത​ദേ​ഹം​ ​വീ​ട്ടി​ൽ​ ​ക​ത്തി​ക്ക​രി​ഞ്ഞ​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ ​സംഭവത്തിൽ​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ന​വം​ബർ​ 27​നാ​ണ് ​ ​തി​ര​ണി​വി​ള​യി​ൽ​ ഓ​മ​ന​യെ​ ​ക​ത്തി​ക്ക​രി​ഞ്ഞ​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്. വൃദ്ധയുടെ മരണത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം നടന്നിട്ടില്ലെന്നും കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നുമാണ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം. ആക്ഷൻ കൗൺസിൽ യോഗം വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. ശ്രീകലയുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് വെങ്ങാനൂർ സതീഷ് ഉദ്ഘാടനം ചെയ്‌തു. ഭാരവാഹികളായി അഡ്വ. എം. വിൻസെന്റ് എം.എൽ.എ,​ ടി.എൻ. സുരേഷ്,​ മംഗലത്തുകോണം രാജു,​ എൻ.ജെ. പ്രഫുല്ലചന്ദ്രൻ,​ ജി.എസ്. ശ്രീകല,​ വെങ്ങാനൂർ സതീഷ്,​ ആർ. തുളസീധരൻ ( രക്ഷാധികാരികൾ ), എൻ. പുഷ്‌കരൻ ( ചെയർമാൻ),​ ബി. രാധാകൃഷ്ണൻ (ജനറൽ കൺവീനർ)​,​ എൽ. സുധാകരൻ,​ പി. രവീന്ദ്രൻ,​ ഉദയകുമാർ,​ അംബിധരൻ,​ പ്രദീപ്,​ അഡ്വ. കൃഷ്ണമൂർത്തി (ജോയിന്റ് കൺവീനർമാർ)​,​ ഷിബു. എ,​ സുനിൽ,​ സുഗന്ധി. ബി.എസ്,​ വി.പി. ശശി,​ അംബികാദേവി,​ ഗോപാലകൃഷ്ണൻ,​ ദിജി,​ ഷിബു. ഡി,​ ബിന്ദു,​ ഷീബ,​ പുഷ്‌കലാക്ഷി (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ)​ എന്നിവരെ തിരഞ്ഞെടുത്തു.