malayinkil

മലയിൻകീഴ് :സംയുക്ത ട്രേഡ് യൂണിയന്റെ ദേശീയപണിമുടക്ക് മലയിൻകീഴ്,മാറനല്ലൂർ,വിളപ്പിൽ,വിളവൂർക്കൽ പ്രദേശങ്ങളിൽ പൂർണം.വിവിധ മേഖലകളിൽ തൊഴിലാളികൾ പണിമുടക്കിയതിനോടൊപ്പം വ്യാപാരികളും പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കടകളടച്ചിട്ടു.മലയിൻകീഴ് ജംഗ്ഷനിൽ സംഘടിപ്പിച്ച മഹാ ധർണ സി.ഐ.ടി.യു.സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.വി എസ് ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു.ഐ.ബി.സതീഷ്.എം.എൽ.എ,കെ.സുകുമാരൻ,വിളപ്പിൽ രാധാകൃഷ്ണൻ,മലയം ശ്രീകണ്ഠൻനായർ,വെള്ളനാട് ശ്രീകണ്ഠൻ,ആർ.വേലപ്പൻപിള്ള,വിളപ്പിൽ ശ്രീകുമാർ,ശോഭന,എസ്.ചന്ദ്രൻനായർ,പി.എസ്.സതീഷ്,സജിനകുമാർ,മേപ്പുക്കട മോഹനൻ,കെ.ജയചന്ദ്രൻ,എം.അനിൽകുമാർ,മലയിൻകീഴ് രവി എന്നിവർ സംസാരിച്ചു.സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ തൊഴിലാളികൾ പ്രകടനം നടത്തി.സമാപന യോഗം എ.ഐ.വൈ.എഫ്.ജില്ലാ സെക്രട്ടറി അഭിലാഷ് ഉദ്ഘാടനം ചെയ്തു.നിലാവ് ഗായക സംഘം വിപ്ലവഗാനങ്ങളും നാടൻപാട്ടും അവതരിപ്പിച്ചു.