പാറശാല: ദേശീയ പാതയോരത്തെ പറമ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി. പാറശാല ആശുപത്രി ജംഗ്‌ഷന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് 120 സെന്റീമീറ്റർ ഉയരവും 16 ശിഖരങ്ങളുമുള്ള കഞ്ചാവ് ചെടി വളർത്തിയത്. ഇന്റലിജൻസിന് ലഭിച്ച വിവരത്തെ തുടർന്ന് അമരവിള എക്സൈസ് അധികൃതർ സ്ഥലത്തെത്തി ചെടി കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്ത ശേഷം രാസ പരിശോധനക്കായി കൈമാറി. സംഭവത്തിന്പിന്നിലെ പ്രതികളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം ആരംഭിച്ചു.