kob-joseph
പാലാ:താഴത്തേൽ പ്രൊഫ. റ്റി.എസ്. ജോസഫ് (92) നിര്യാതനായി. സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കോട്ടയം ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് സംസ്ഥാന വോളിബോൾ അസോസിയേഷൻ സെക്രട്ടറി, പാലാ സെന്റ് തോമസ് കോളേജ് കായിക വിഭാഗം മേധാവി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ആനി ജോസഫ് (മുൻ പാലാ മുനിസിപ്പൽ കൗൺസിലിർ). പൂച്ചാക്കൽ ചിറക്കൽ കുംടുംബാംഗമാണ്. മക്കൾ: ലാലി, ടെസി (ഇരുവരും നെയ് വേലി ലിഗ്‌നൈറ്റ് കോർപ്പറേഷൻ), ജിമ്മി (മുൻ മുനിസിപ്പൽ കൗൺസിലർ), നിപ്പി (യു.കെ.). മരുമക്കൾ: ആനന്ദ്, ജോൺ (ഇരുവരും നെയ് വേലി ലിഗ്‌നൈറ്റ് കോർപറേഷൻ), മഞ്ചു (അസി. പ്രൊഫസർ സെന്റ് ജോസഫ് എൻജിനീയറിംഗ് കോളേജ്, പാലാ), ലിജി (യു.കെ).