തിരുവനന്തപുരം: സിറോ മലബാർ,​ സിറോ മലങ്കര,​ ലത്തീൻ അതിരൂപതകളുടെ സംയുക്താഭിമുഖ്യത്തിലുള്ള 15ാമത് അനന്തപുരി കാത്തലിക് ബൈബിൾ കൺവെൻഷന് പുത്തരിക്കണ്ടം മൈതാനത്ത് തുടക്കമായി. കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം,​ ഡോ.ആർ.ക്രിസ്തുദാസ്, പാളയം സമാധാന രാജ്ഞി ബസിലിക്ക ഫാ.ജോസ് ചരുവിൽ,​ പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ വികാരി ഡോ.നിക്കോളാസ് താർസീയുസ് തുടങ്ങിയവർ പങ്കെടുത്തു. 12നാണ് കൺവെൻഷൻ സമാപിക്കുക. പാളയം സെന്റ് ജോസഫ്‌സ് മെട്രോപൊളിറ്റൻ കത്തീഡ്രൽ വികാരി ഡോ.ടി.നിക്കോളാസാണ് കൺവെൻഷന്റെ ജനറൽ കൺവീനർ. റെക്‌സ് ജേക്കബ്, ​എൽ.ക്രിസ്തുദാസ്, ജോർജ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി കൺവെൻഷന്റെ നടത്തിപ്പിനായി പ്രവർത്തിക്കുന്നു.