cultural

മുരുക്കുംപുഴ : മുരുക്കുംപുഴ ലയൺസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ വെയിലൂർ ഗവ. ഹൈസ്കൂളിൽ വച്ച് സ്കൂൾ കുട്ടികൾക്കുവേണ്ടി
സ്വഭാവ വ്യക്തിത്വ വികസന സെമിനാർ നടത്തി. എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ പോകുന്ന കുട്ടികളുടെ മനസിലുണ്ടാകുന്ന പേടി മാറ്റുക, സമൂഹത്തിൽ നല്ല യുവാക്കളായി വളർന്നു വരുന്നതിനുവേണ്ടിയുള്ള സ്വഭാവ രൂപീകരണം, ഡ്രക്സ് അവയർനസിനെപ്പറ്റിയുള്ള അപബോധം തുടങ്ങിയ വിഷയങ്ങളെപ്പറ്റി ലയൺസ് ഇന്റർനാഷണൽ ക്വസ്റ്റ് ഡിസ്ട്രിക്ട് ചെയർമാൻ ലയൺ എൻജി. ജയകുമാർ , ഡ്രക്സ് അവയർനസ് ഡിസ്ട്രിക്ട് ചെയർമാൻ ലയൺ ഡോ. കെ. ഗിരീഷ് എന്നിവർ ക്ളാസുകൾ എടുത്തു. ലയൺസ് ഇന്റർനാഷണൽ മുൻ ഡിസ്ട്രിക്ട് ഗവർണർ ലയൺ ശ്യാംസുന്ദർ സെമിനാർ ഉദ്ഘാടനം ചെയ്തു. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് പബ്ളിക് റിലേഷൻസ് സെക്രട്ടറിയും മുരുക്കുംപുഴ ലയൺസ് ക്ളബ് പ്രസിഡന്റുമായ ലയൺ എ.കെ. ഷാനവാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ലതാദേവി, ലയൺ ജാദു, ലയൺ അനിൽലാൽ, ലയൺ കെ.എസ്. എ. റഷീദ്, പി.ടി.എ വൈസ് പ്രസിഡന്റ് വിജയൻ, ലയൺ ജയാജാദു, ഷാജിഖാൻ, ലയൺസ് ക്ളബ് സെക്രട്ടറി കെ.എസ്. അബ്ദുൽ വാഹീദ് എന്നിവർ പ്രസംഗിച്ചു.