പോത്തൻകോട് : കാട്ടായിക്കോണം മങ്ങാട്ടുകോണം പൊയ്കയിൽ വീട്ടിൽ സന്തോഷി (40) നെ മോഷണക്കുറ്റത്തിന് പോത്തൻകോട് പൊലീസ് പിടികൂടി. തന്റെ വീടിന് സമീപത്തുള്ള വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 45,000 രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. എസ് ഐമാരായ പി.എസ് അജീഷ്, സെയ്ഫുദ്ദീൻ, എ.എസ്.ഐ. സുനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.