കിളിമാനൂർ: രാജ്യവ്യാപകമായി സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 24മണിക്കൂർ പൊതുപണിമുടക്ക് കിളിമാനൂരിൽ പൂർണം. മേഖലകളിൽ ഒരിടത്തും സർക്കാർ ഓഫീസുകളോ വിദ്യാലയങ്ങളോ പ്രവർത്തിച്ചില്ല. സ്വകാര്യ വ്യാപാരസ്ഥാപനങ്ങളിലടക്കം മുഴുവൻ തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമായി. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. ഏതാനും ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് റോഡിലിറങ്ങിയത്. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കിളിമാനൂരിൽ പ്രകടനവും വൈകിട്ട് ധർണയും നടത്തി. ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് ചെറുനാരകംകോട് ജോണി അദ്ധ്യക്ഷനായി.
സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. എസ്.ജയചന്ദ്രൻ, സി.ഐ.ടി.യു സംസ്ഥാനസമിതിയംഗം അഡ്വ. ജി.രാജു, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ജി. വിജയകുമാർ, എം.ഷാജഹാൻ, കെ.വത്സലകുമാർ, ഇ.ഷാജഹാൻ, ആർ.രാജേന്ദ്രൻ , ഐ.എൻ.ടി.യു.സി നേതാക്കളായ ഗംഗാധരതിലകൻ, എൻ.സുദർശൻ , ജെ.ഡി.എസ് നേതാവ് വല്ലൂർ രാജീവ്, എൻ.സി.പി നേതാവ് എം. വിജേന്ദ്രകുമാർ, എ.ഐ.ടി.യു.സി നേതാവ് ടി.എം ഉദയകുമാർ, സി. ഐ .ടി .യു നേതാക്കളായ ശ്രീജാ ഷൈജുദേവ്, ലുക്കുമാൻ, ഡി .രജിത് തുടങ്ങിയവർ സംസാരിച്ചു.എ .ഐ .ടി .യു .സി നേതാവ് ബി .എസ് റജി സ്വാഗതം പറഞ്ഞു .