fff

നെയ്യാ​റ്റിൻകര: സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത പണിമുടക്ക് നെയ്യാ​റ്റിൻകരയിൽ പൂർണം. കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തിലിറങ്ങിയില്ല. സമാന്തര സർവീസ് ഉൾപ്പടെ ടാക്‌സി, ഓട്ടോ, ലോറി മിനിലോറി പിക്അപ് വാൻ തുടങ്ങിയ ഒരു വാഹനവും നിരത്തിലിറങ്ങിയില്ല. വിവാഹം, ശബരിമല തീർത്ഥാടകർ തുടങ്ങിയ വാഹനങ്ങൾ മാത്രമാണ് നിരത്തിലുണ്ടായിരുന്നത്. നാമമാത്രമായി ഇരുചരുചക്രവാഹനങ്ങൾ ഓടി. കട കമ്പോളങ്ങൾ പൂർണമായും അടഞ്ഞു കിടന്നു.
നെയ്യാ​റ്റിൻകര ജംഗ്ഷനിൽ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ ടൗൺ ചു​റ്റി പ്രകടനം നടത്തി. പ്രകടനാനന്തരം നടന്ന പ്രതിഷേധ യോഗം കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. രാജ്‌മോഹൻ, സി.ഐ.ടിയു ജില്ലാ ജോയിന്റ് സെക്രട്ടറി വി. കേശവൻകുട്ടി, വി. രജേന്ദ്രൻ, കെ. മോഹൻ, എൻ.എസ്. ദിലീപ്, എൻ. അയ്യപ്പൻനായർ, ആർ.വി. വിജയബോസ്, ജി.എൻ. ശ്രീകുമാർ, വി.ഐ. ഉണ്ണികൃഷ്ണൻ, പത്താംകല്ല് സുഭാഷ്, അഡ്വ. തലയൽ പ്രകാശ്, സുശീലൻ മണവാരി, എൻ.കെ. രഞ്ജിത്, സി.ഡി. ജോർജ്, ഇ. തങ്കരാജ്, കെ. സാംബശിവൻ തുടങ്ങിയവർ പങ്കെടുത്തു.