manchester-city
manchester city

മാഞ്ചസ്റ്റർ യുണൈറ്റഡിനെ 3-1ന് കീഴടക്കി മാഞ്ചസ്റ്റർ സിറ്റി ലണ്ടൻ : ഇംഗ്ളീഷ് ലീഗ് കപ്പ് ഫുട്ബാളിന്റെ ആദ്യപാദ സെമിഫൈനലിൽ ചിര വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് തരിപ്പണമാക്കി മാഞ്ചസ്റ്റർ സിറ്റി. യുണൈറ്റഡിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിലാണ് സിറ്റിയുടെ അശ്വമേധം. ആദ്യപകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടിയിരുന്ന സിറ്റിക്കെതിരെ 70-ാം മിനിട്ടിലാണ് ഒരു ഗോളിന്റെയെങ്കിലും ആശ്വാസം കണ്ടെത്താൻ യുണൈറ്റഡിന് കഴിഞ്ഞത്. 17-ാം മിനിട്ടിൽ ബെർനാഡോ സിൽവ, 33-ാം മിനിട്ടിൽ റിയാദ് മെഹ്‌റേസ് എന്നിവർ യുണൈറ്റഡിന്റെ വലയിൽ പന്തെത്തിച്ചപ്പോൾ 38-ാം മിനിട്ടിൽ ആന്ദ്രിയാസ് പെരേര സെൽഫ് ഗോളിലൂടെ സിറ്റിയുടെ ലീഡ് വർദ്ധിപ്പിക്കുകയായിരുന്നു. ഒാൾഡ് ട്രഫോൾഡ് സ്റ്റേഡിയത്തിൽ മാർക്കസ് റാഷ് ഫോർഡാണ് യുണൈറ്റഡിനായി ആശ്വാസഗോൾ നേടിയത്.

3​
ഒാ​ൾ​ഡ് ട്ര​ഫോ​ൾ​ഡി​ൽ​ 1997​ ​നു​ശേ​ഷം​ ​ആ​ദ്യ​മാ​യാ​ണ് ​മാ​ഞ്ച​സ്റ്റ​ർ​ ​യു​ണൈ​റ്റ​ഡ് ​ആ​ദ്യ​പ​കു​തി​യി​ൽ​ ​മൂ​ന്ന് ​ഗോ​ളു​ക​ൾ​ ​വ​ഴ​ങ്ങു​ന്ന​ത്.​
തു​ട​ർ​ച്ച​യാ​യ​ ​മൂ​ന്നാം​ ​ലീ​ഗ് ​ക​പ്പ് ​ഫൈ​ന​ലാ​ണ് ​മാ​ഞ്ച​സ്റ്റ​ർ​ ​സി​റ്റി​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.

7​/10​
ക​ഴി​ഞ്ഞ​ 10​ ​മാ​ഞ്ച​സ്റ്റ​ർ​ ​ഡ​ർ​ബി​ക​ളി​ൽ​ ​മാ​ഞ്ച​സ്റ്റ​ർ​ ​സി​റ്റി​യു​ടെ​ ​ഏ​ഴാം​ ​വി​ജ​യ​മാ​ണി​ത്.​

1-0

17-ാം മിനിട്ടിൽ കൈൽവാക്കറുടെ ക്രോസിൽനിന്ന് ബെർനാഡോ സിൽവ സിറ്റിയുടെ ആദ്യഗോൾ നേടുന്നു.

2-0

33-ാം മിനിട്ടിൽ ബെർനാഡോ സിൽവ നൽകിയ പാസിൽനിന്ന് റിയാദ് മെഹ്‌റേസ് വക രണ്ടാംഗോൾ.

3-0

38-ാം മിനിട്ടിൽ ഡിബ്രുയാന്റെ ഒരു ഷോട്ട് മാഞ്ചസ്റ്റർ ഗോളി ഡേവിഡ് ഡി ഗിയ തടുത്തത് ആൻദിയാസ് പെരേരയുടെ കാലിൽ തട്ടി സ്വന്തം വലയിൽ.

3-1

70-ാം മിനിട്ടിൽ ഗ്രീൻവുഡിന്റെ പാസിൽനിന്ന് റാഷ്ഫോഡിന്റെ ആശ്വാസഗോൾ.