തിരുവനന്തപുരം: സംയുക്ത സമരസമിതി ഇന്നലെ നടത്തിയ ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് സമീപം ഗതാഗതം തടസപ്പെടുത്തി പന്തലിട്ട സമരാനുകൂലികൾക്കെതിരെ കേസ്. എം.ജി റോഡിൽ നൂറ് മീറ്ററോളം കസേരകൾ നിരത്തിയും സെക്രട്ടേറിയറ്റിന്റെ സൗത്ത് ഗേറ്റിനടുത്ത് പന്തലിട്ടുമായിരുന്നു സമരം. ഇതോടെ പാളയം ഭാഗത്തു നിന്നും ആയുർവേദ കോളേജിലേക്കുള്ള റോഡിൽ ഏതാണ്ട് പൂർണമായും ഗതാഗതം മുടങ്ങി. സമരക്കാരെ നിയന്ത്രിക്കാൻ പൊലീസും തയ്യാറായില്ല.