മെൽബൺ : പരിക്കുമൂലം കഴിഞ്ഞ സീസണിലും കളിക്കളത്തിൽനിന്ന് ഏറിയ പങ്കും വിട്ടുനിൽക്കേണ്ടിവന്ന മുൻ ചാമ്പ്യൻ മരിയ ഷറപ്പോവയെ ആസ്ട്രേലിയൻ ഒാപ്പണിൽ വൈൽഡ് കാർഡ്നൽകി പങ്കെടുപ്പിക്കും. അഞ്ച് ഗ്രാൻസ്ളാമുകൾ നേടിയിട്ടുള്ള ഷറപ്പോവ 2008ൽ ആസ്ട്രേലിയൻ ഒാപ്പൺ ചാമ്പ്യനായിരുന്നു.