പാലോട്: നന്ദിയോട് ആലംപാറ ശ്രീനാരായണ ഗ്രന്ഥശാലക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന ഗ്രന്ഥശാലാ മന്ദിരത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവ്വഹിച്ചു. നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പേരയം ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ , ശ്രീനാരായണ ഗ്രന്ഥശാലാ പ്രസിഡന്റ് രാജേഷ്, സെക്രട്ടറി പി.എസ്. സോണി ആലംപാറ ശാഖാ പ്രസിഡന്റ് എസ്. രാജേഷ് ,സെക്രട്ടറി ആർ. പ്രവീൺ, പഞ്ചായത്തംഗം ഷീജാ പ്രസാദ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.എസ്. ഷാബി മറ്റ് ഭാരവാഹികളായ എസ്.പി. പ്രശാന്ത്, ആദർശ്, പി.എസ്. വിജയൻ, കെ.കെ. രാമചന്ദ്രൻ ,എസ്. സനിൽകുമാർ, എൻ. അശോകൻ, അരുൺ, അഭിലാഷ് മോഹൻ, അനിരുദ്ധൻ, എ.അനീഷ്, എസ് .അരുൺ, അനിൽകുമാർ, സന്തോഷ് കുമാർ, ബൈജു, വിനോദ് ,അജികുമാർ, ജയകുമാർ, തുടങ്ങിയവർ പങ്കെടുത്തു.