ലോകമെങ്ങും ആരാധകരുള്ള കിംഗ് ഖാൻ എന്ന് വിളിക്കുന്ന ഷാരൂഖാന്റെ മകൾ സുഹാനയാണ് ഇപ്പോൾ ബോളിവുഡ് കോളങ്ങളിലെ ചർച്ചാവിഷയം. സിനിമയിൽ ചുവട് ഉറപ്പിച്ചില്ലെങ്കിലും കൈനിറയെ ആരാധകരുള്ള സുഹാനയുടെ ലേറ്റസ്റ്റ് ചിത്രങ്ങളും സുഹൃത്തുക്കളോടൊപ്പമുളള വീഡിയോകളുമെല്ലാം വൈറലാണ്. ഒപ്പം തന്നെ സാമൂഹ മാദ്ധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധിക്കപ്പെടുന്നത് താരപുത്രിയുടെ വസ്ത്രങ്ങളാണ്. സുഹാനയുടെ ഡ്രസിംഗ് സ്റ്റൈൽ എപ്പോഴും ചർച്ചയാകാറുണ്ട്.
ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത് പുതുവത്സരദിനത്തിൽ സുഹാന ധരിച്ച ഒരു വസ്ത്രമാണ്. ചിത്രം ഇതിനോടകം ചർച്ചയായിട്ടുണ്ട്. താരപുത്രിമാരുടെ വിശേഷങ്ങൾ മാത്രമല്ല അവരുടെ വസ്ത്രങ്ങളും എന്നും പ്രേക്ഷകർ ആകാംഷയോടെയാണ് ശ്രദ്ധിക്കുന്നത്. കറുപ്പിൽ ഡ്രാഗൺ പാച്ച് വർക്കുള്ള സിംഗിൾ ഷോൾഡർ സ്ലീവ്‌ലെസ് ഡ്രസ് ധരിച്ചാണ് സുഹാന പുതുവത്സരത്തിൽ എത്തിയത്. സുഹാനയുടെ വസ്ത്രവും ലുക്കും ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.
കാഴ്ചയിൽ സിമ്പിളാണെങ്കിലും ഇതിന്റെ വില അത്ര സിമ്പിളല്ല. എകദേശം രണ്ട് ലക്ഷത്തോളം രൂപയാണ് വസ്ത്രത്തിന്റെ വില. ഈ വസ്ത്രം ഫ്രഞ്ച് ആഡംബര ബ്രാൻഡ് ആയ ബാൽമെയ്ൻ കളക്ഷനിൽ നിന്നുള്ളതാണ്. താരപുത്രിയുടെ വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടിത്തരിച്ച് നിൽക്കുമ്പോഴും ഷാരൂഖ് ഖാന് ഇതൊന്നും അത്ര വലിയ വിലയേ അല്ല എന്നാണ് ഒരു വിഭാഗം പറയുന്നത്. എന്തായാലും സുഹാനയുടെ ഫ്രോക്ക് ബോളിവുഡ് ഫാഷൻ കോളങ്ങളിൽ ഇപ്പോൾ തരംഗമാണ്.