panangod-rajesh

ഉള്ളൂർ: ഉള്ളൂർഗ്രാമം സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം മോഷണ ശ്രമത്തിനിടെ കള്ളൻ മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായി. നാലാഞ്ചിറ പാറോട്ടുകോണം സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ പനങ്ങാട് രാജേഷെന്ന രാജേഷാണ് (40) പിടിയിലായത്. വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് അകത്തുകയറാനായിരുന്നു ശ്രമം. ശബ്ദംകേട്ട് ആരോ വിളിച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു.
ഇയാളുടെ പേരിൽ വധശ്രമം, മോഷണം എന്നിവ ഉൾപ്പെടെ 15 കേസുകളുണ്ട്. കഴിഞ്ഞ മാസം അയൽവാസിയായ ജാനറ്റിനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ മെഡിക്കൽകോളേജ് പൊലീസ് ഇയാളെ തെരയുകയായിരുന്നു. നർക്കോട്ടിക്സ് എ.സി ഷീൻ തറയിലിന് ലഭിച്ച വിവരത്തെ തുടർന്ന് മെഡിക്കൽ കോളേജ് സി.ഐ എ. ജയകുമാറിന്റെ നിർദ്ദേശപ്രകാരം എസ്.ഐ ആർ.എസ്.ശ്രീകാന്ത്, എ.എസ്.ഐ ജു സി, പി,എം മാരായ രഞ്ജിത്ത്, പ്രതാപൻ, വിനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി ഇയാളെ റിമാൻഡുചെയ്തു.