aravind-

തിരുവനന്തപുരം: കേരളകൗമുദി ഫോട്ടോ എഡിറ്റർ എസ്.എസ്.റാമിന്റെ സ്‌മരണയ്ക്കായി റാമിന്റെ കുടുംബവും കേരളകൗമുദിയും ചേർന്ന് ഏർപ്പെടുത്തിയ ഫോട്ടോഗ്രാഫി അവാർഡിന് മലയാള മനോരമ പത്തനംതിട്ട യൂണിറ്റിലെ ഫോട്ടോഗ്രാഫർ അരവിന്ദ് വേണുഗോപാൽ അർഹനായതായി എസ്.എസ്.റാം ഫൗണ്ടേഷൻ ചെയർമാൻ സി.രതീഷ് കുമാറും സെക്രട്ടറി എച്ച്. രാമകൃഷ്ണനും വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഛായാഗ്രാഹകനും സംവിധായകനുമായ ശിവനാണ് അവാർഡിനർഹമായ ചിത്രം തിരഞ്ഞെടുത്തത്.' കലികാലവർഷം' എന്ന അടിക്കുറിപ്പിൽ മാലിന്യത്തിന്റെ ഭീകരത പകർത്തുന്ന അരവിന്ദ് വേണുഗോപാലിന്റെ ചിത്രമാണ് അവാർഡ് നേടിയത്. കഴിഞ്ഞ വർഷം ജൂണിലാണ് ചിത്രം പ്രസിദ്ധീകരിച്ചത്. സാമൂഹ്യ പ്രസക്തമായ വിഷയത്തെ ഒരു മുന്നറിയിപ്പ്‌പോലെ അവതരിപ്പിക്കാൻ ഈ ചിത്രത്തിലൂടെ ഫോട്ടോഗ്രാഫർക്ക് കഴിഞ്ഞതായി ശിവൻ വിലയിരുത്തി. 15,​000 രൂപയും ശിൽപവും പ്രശംസാപത്രവുമടങ്ങുന്ന അവാർഡ് തിരുവനന്തപുരം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.