തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരളം അതിജീവനത്തിനായി കാതോർക്കുന്നത് നിർമ്മലാ സീതാരാമന്റെ കേന്ദ്ര ബഡ്ജറ്റിലേക്ക്. രണ്ട് പ്രളയങ്ങളിൽ തകർന്ന് നിൽക്കെ പശ്ചാത്തല വികസനത്തിനും മറ്ര് ക്ഷേമപദ്ധതികൾക്കും ബഡ്‌ജറ്രിൽ എന്തൊക്കെ സഹായമുണ്ടാവുമെന്നാണ് അറിയേണ്ടത്.
സെമി ഹൈസ്‌പീഡ് റെയിൽ പദ്ധതിയിൽ കേന്ദ്രസർക്കാരിന്റെ സഹകരണം എത്രയാണെന്നും ബഡ്‌ജറ്റിലറിയാം. 50,000 കോടിയിലധികം ചെലവുള്ള പദ്ധതിയുടെ നല്ലൊരു പങ്കിനായി അന്താരാഷ്ട്ര ധനകാര്യ ഏജൻസികളെയാണ് ആശ്രയിക്കുന്നത്. ദേശീയപാത വികസനം, ദേശീയ ജലപാത എന്നിവയ്‌ക്കും കേന്ദ്ര സഹായം പ്രതീക്ഷിക്കുന്നു.
പ്രതീക്ഷകളും
തിരിച്ചടികളും
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനുള്ള തുക വർദ്ധിക്കുമെന്ന് പ്രതീക്ഷ
കഴിഞ്ഞവർഷം കൊച്ചിൻ ഷിപ്‌യാർഡിന് 495 കോടിയും പോർട്ട് ട്രസ്റ്രിന് 46 കോടിയും മാത്രം
മലബാർ കാൻസർ സെന്ററിന് സഹായം പ്രതീക്ഷിച്ചെങ്കിലും കഴിഞ്ഞ തവണ കിട്ടിയില്ല
റബ്ലർ - നാളികേര വികസന ബോർഡുകൾക്ക് മെച്ചപ്പെട്ട തുക ലഭിച്ചില്ല
കേരള പുനർ നിർമ്മാണത്തിന് ഒന്നുമില്ല. പ്രളയ മാനദണ്ഡമനുസരിച്ചുള്ള സഹായം മാത്രം
വിദേശ രാജ്യങ്ങളിൽ നിന്ന് വായ്പയെടുക്കാനുള്ള അനുമതി നിഷേധിച്ചു
കേന്ദ്രത്തിന്റെ പശ്ചാത്തല വികസന പദ്ധതിയിലുൾപ്പെട്ടാൽ കേരളത്തിന് നേട്ടം
വടക്കൻ കേരളത്തിൽ അന്താരാഷ്ട്ര ആയുർവേദ കേന്ദ്രത്തിന് 300 കോടി കിട്ടിയേക്കും
രണ്ടാമത്തെ പ്രളയത്തിൽ കേരളം ആവശ്യപ്പെട്ട 2109 കോടിയുടെ കാര്യത്തിലും പ്രതീക്ഷ
പൊതുവെ കിട്ടുന്നത്
കേന്ദ്ര നികുതിയുടെ 42 ശതമാനത്തിൽ നിന്നുള്ള വിഹിതം
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിഹിതം
ദേശീയ ദുരന്തനിവാരണ ഫണ്ട്, പ്രത്യേക ആവശ്യങ്ങൾക്കുള്ള സഹായം
ഗ്രാമീണ, നഗര മേഖലകളിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് സഹായം
റവന്യൂ കമ്മി നികത്താനുള്ള സഹായം