തിരുവനന്തപുരം: വേലുത്തമ്പി ദളവ നാഷണൽ ഫൗണ്ടേഷൻ ട്രസ്‌റ്റിന്റെ കുണ്ടറ വിളംബര വാർഷികം നാളെ നടക്കും. രാവിലെ 8.30ന് സെക്രട്ടേറിയറ്റ് വളപ്പിലുള്ള വേലുത്തമ്പിയുടെ പ്രതിമയിൽ കെ.എസ്. ശബരീനാഥൻ എം.എൽ.എ പുഷ്പാർച്ചന നടത്തും. വൈകിട്ട് 5.30ന് പൂജപ്പുര സാംസ്‌കാരിക കേന്ദ്രത്തിൽ ഒ. രാജഗോപാൽ എം.എൽ.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ കെ. മഹേശ്വരൻ നായർ അദ്ധ്യക്ഷത വഹിക്കും. പിരപ്പൻകോട് മുരളി വേലുത്തുമ്പി ദളവയുടെ ചരിത്രത്തെ കുറിച്ചും ഡോ. എം.ജി. ശശിഭൂഷൺ കുണ്ടറ വിളംബരത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സംസാരിക്കും. തുടർന്ന് വേലുത്തമ്പി ദളവ എന്ന നാടകം അരങ്ങേറും.