1. ശകവർഷത്തിലെ ആദ്യ മാസം?
ചൈത്രം
2. മൂൺവാക്ക് ആരുടെ ആത്മകഥയാണ്?
മൈക്കൽ ജാക്സൺ
3. ''ഈ തലച്ചോറിനെ 20 വർഷത്തേക്ക് പ്രവർത്തിക്കാതാക്കണം" : ഇറ്റാലിയൻ ഏകാധിപതിയായ മുസോളിനി ആരെക്കുറിച്ചാണ് ഇപ്രകാരം പറഞ്ഞത്?
അന്റോണിയോ ഗ്രാംഷി
4. 'ജാതിവ്യവസ്ഥയും കേരളചരിത്രവും എന്ന ഗ്രന്ഥം രചിച്ചത്?
പി.കെ. ബാലകൃഷ്ണൻ
5. 1947 ആഗസ്റ്റ് 15ന് മുമ്പ് അന്തരിച്ച ഇന്ത്യൻ വിപ്ളവകാരി?
സർദാർ അജിത് സിംഗ്
6. ലിഫ്റ്റ് കണ്ടുപിടിച്ചത്?
ഇ.ജി. ഓട്ടിസ്
7. യൂറോപ്പിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് എൽബ്രുസ് ഏത് രാജ്യത്താണ് സ്ഥിതിചെയ്യുന്നത്?
റഷ്യ
8. ആസാമിലെ ഏറ്റവും വലിയ നഗരമായ ഗോഹട്ടി ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?
ബ്രഹ്മപുത്ര
9. ബോറഗുഹകൾ ഏത് സംസ്ഥാനത്താണ്?
ആന്ധ്രാപ്രദേശ്
10. മലകളുടെ രാജകുമാരി എന്നറിയപ്പെടുന്നത്?
കൊടൈക്കനാൽ
11. ജനവാസമില്ലാത്തതുൾപ്പെടെ എത്ര ദ്വീപുകളാണ് ഇന്ത്യയുടെ ഭാഗമായിട്ടുള്ളത്?
1208
12. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും പ്രൗഢമാർന്നതുമായ കാൻ ചലച്ചിത്രതോത്സവം ഏത് രാജ്യത്താണ് നടക്കുന്നത് ?
ഫ്രാൻസ്
13. മുസ്ളിം ബ്രദർ ഹുഡ് എന്ന സംഘടന ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഈജിപ്ത്
14. എസ്.എസ്.ഇ കോമ്പസിറ്റ് ഏത് രാജ്യത്തെ ഓഹരി വിപണിയാണ്?
ചൈന
15. യൂറോപ്പിനെ നടുക്കിയ 'ബ്ളാക്ക് ഡെത്ത്" ഏത് രോഗവുമായി ബന്ധപ്പെടുന്നു?
പ്ളേഗ്
16. അലക്സാണ്ടർ ചക്രവർത്തിയുടെ കുതിരയുടെ പേര്?
ബ്രുസിഫാലസ്
17. പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ രൂപം കൊണ്ട വർഷം?
1964
18. 1972ൽ ചംബൽ കൊള്ളത്തലവനായ മാധവ് സിംഗും അനുചരരും ആയുധംവച്ച് കീഴടങ്ങിയത് ഏത് ദേശീയ നേതാവിന് മുന്നിലായിരുന്നു?
ജയപ്രകാശ് നാരായൺ
19. 1964ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നിരസിച്ച ഫ്രഞ്ച് ചിന്തകൻ കൂടിയായ സാഹിത്യകാരൻ ?
ജീൻ പോൾ സാർത്ര്
20. ഏതു മലയാള എഴുത്തുകാരന്റെ ആത്മകഥയാണ് നഷ്ടജാതകം?
പുനത്തിൽ കുഞ്ഞബ്ദുള്ള.