hj

വർക്കല: അഞ്ഞൂറിലധികം കഥകൾ വായിച്ച് വായനാക്കുറിപ്പുകൾ തയ്യാറാക്കുകയും ഹോം ലൈബ്രറി ഒരുക്കുകയും ചെയ്ത് സംസ്ഥാനത്തിനാകെ മാതൃകയായ മൂന്നാം ക്ലാസുകാരൻ അമിലിന് സഹായവുമായി എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയഭാരവാഹികളെത്തി. ഈ കൊച്ചു മിടുക്കന് പുസ്തകങ്ങൾ വയ്ക്കാനുള്ള അലമാരയുമായാണ് വർക്കല ശിവഗിരി യൂണിയൻ ഭാരവാഹികൾ കഴിഞ്ഞ ദിവസം വീട്ടിലെത്തിയത്.തോട്ടയ്ക്കാട് എൽ.പി.എസിലെ വിദ്യാർത്ഥിയായ അമിൽ വിദ്യാലയത്തിലെ പുസ്തക കുടുക്ക എന്ന പദ്ധതിയിലൂടെയാണ് വീട്ടിൽ ഹോം ലൈബ്രറി സജ്ജീകരിച്ചത്.ഡിസംബർ 26 ന് അടൂർ പ്രകാശ് എം.പി ഹോം ലൈബ്രറി നാടിനായി തുറന്നു കൊടുത്തിരുന്നു.ഈ വാർത്തയറിഞ്ഞാണ് എസ്.എൻ.ഡി.പി യോഗം വർക്കല ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം,കോ -ഓർഡിനേറ്റർ ശിവകുമാർ എന്നിവർ അമിലിന്റെ വീട് സന്ദർശിച്ച് അലമാര സമ്മാനമായി നൽകിയത്.കിളിമാനൂർ ബി.പി.ഒ സുരേഷ് കുമാർ,വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ദിലീപ്,തോട്ടയ്ക്കാട് നിസാം,പ്രഥമാദ്ധ്യാപിക ജയശ്രീ ഇ.ആർ,ബി ആർ.സി കോ ഓർഡിനേറ്റർമാരായ ഷീബ, സ്മിത,വായനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സീനിയർ അദ്ധ്യാപിക ഷമീന,അരുൺ ദാസ്, ലിജി തുടങ്ങിയവർ പങ്കെടുത്തു.