ചിറയിൻകീഴ്: സംസ്ഥാന - ജില്ലാതല ഗെയിംസ് ഫെസ്റ്റിവലിന്റെ ഭാഗമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശാർക്കരയിൽ ആരംഭിച്ച സെലക്ഷൻ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ‌ഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബി.ഡി.ഒ എൽ. ലെനിൻ, മോനി ശാർക്കര, മിറാജ്, കെ.പി. ബാബു തുടങ്ങിയവർ പങ്കെടുത്തു. ഫുട്ബാൾ, വോളിബാൾ, ക്രിക്കറ്റ്, കബഡി എന്നീ ഇനങ്ങളാണ് ഗെയിംസ് ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫുട്ബാൾ - അഞ്ചുതെങ്ങ് സുരേന്ദ്രൻ, വോളിബാൾ - എൻ. ദേവ്, ക്രിക്കറ്റ് - ഇളമ്പ ഉണ്ണിക്കൃഷ്ണൻ, കബഡി - എസ്. ചന്ദ്രൻ എന്നിവരാണ് ടീം മാനേജർമാർ.