തിരുവനന്തപുരം: ജീവന്റെ സംരക്ഷണവും ജീവൻ നിലനിറുത്തലുമാണ് മനുഷ്യ ജീവിതത്തെ അർത്ഥവത്താക്കുന്നതെന്ന് ആംഗ്ലിക്കൻ മെൽബൺ മഹായിടവക അധിപൻ ആർച്ച് ബിഷപ്പ് ഫിലിപ്പ് ഫ്രയർ പറഞ്ഞു. ആസ്‌ട്രേലിയയിലെ കാട്ടുതീയിൽ നശിക്കുന്ന ജീവനുകളെ ഓർത്ത് തിരുവനന്തപുരം സി.എസ്.ഐ ഹോളി ട്രിനിറ്റി സഭയിൽ നടത്തിയ പ്രത്യേക പ്രാർത്ഥനയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസ്‌ട്രേലിയയിലെ വിവിധ സ്ഥലങ്ങളിൽ പാർക്കുന്ന പ്രവാസികളായ അനവധി പേരും ബന്ധുക്കൾ ആ രാജ്യത്തു താമസിക്കുന്നവരും പ്രാർത്ഥനയിൽ പങ്കെടുത്തു. ജീവനെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്‌മയിൽ തദ്ദേശീയരും പങ്കാളികളായി. ഇടവക വികാരി റവ. വിനോദ് വിക്ടർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.