വക്കം: വെളിവിളാകം ക്ഷേത്ര പരിസരത്തെ സ്വദേശാഭിമാനി ഗ്രന്ഥശാലയുടെ കെട്ടിട നിർമ്മാണത്തിനായി ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചു. 1950 ൽ ആരംഭിച്ച ഈ ഗ്രന്ഥശാല പുസ്തകശേഖരം കൊണ്ട് സമ്പന്നമാണെങ്കിലും സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ല. ഗ്രന്ഥശാലയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ജില്ലാ പഞ്ചായത്ത് ഫണ്ടനുവദിച്ചത്. നിലവിൽ ഗ്രന്ഥശാല ഒരിടത്തും വായനശാല മറ്റൊരിടത്തുമാണ് പ്രവർത്തിക്കുന്നത്. കെട്ടിട നിർമ്മാണം പൂർത്തിയാക്കുമ്പോൾ ഈ പരിമിതികൾ പരിഹരിക്കപ്പെടുമെന്ന് ഗ്രന്ഥശാല ഭാരവാഹികൾ അറിയിച്ചു.