മുടപുരം:മുടപുരം പ്രേംനസീർ മെമ്മോറിയൽ ശാന്തി ആർട്സ് ക്ലബ് ആൻഡ് റീഡിംഗ് റൂമിന്റെ പ്രതിമാസ സാഹിത്യ ചർച്ച 12ന് വൈകിട്ട് 4.30ന് വായനശാല ഹാളിൽ നടക്കും.നോവലിസ്റ്റ് ചാന്നാങ്കര സലിം കഥ വായിക്കും.തുടർന്ന് ചെറുകഥാകൃത്തും കവിയുമായ രാജചന്ദ്രന്റെ ചെറുകഥാ സമാഹാരമായ 'ന കാമ കാമി' യെകുറിച്ച് നിരൂപകൻ സുനിൽ വെട്ടിയറ,ചെറുകഥാകൃത്ത് സുരേലാൽ എന്നിവർ പ്രഭാഷണം നടത്തും.പി.വിപിൻചന്ദ്രൻ മോഡറേറ്റർ ആയിരിക്കും.