തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സീനിയർ സിറ്റിസൺ ഫോറം സെക്രട്ടേറിയറ്റ് പടിക്കൽ ഐക്യദാർഢ്യ ധർണ നടത്തി. സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് അയ്യപ്പൻപിള്ള ഉദ്ഘാടനം ചെയ്തു. പാർട്ടി സ്ഥാനത്തിരിക്കുമ്പോൾ പറയുന്നപോലെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നയാൾ പൗരത്വബില്ലിനെക്കുറിച്ച് ബാലിശമായി പറയുന്നത് ശരിയല്ലെന്ന് മുൻ ഡി.ജി.പി പി.ചന്ദ്രശേഖരൻ പറഞ്ഞു.
യുനെസ്‌കോ മുൻ ഉദ്യോഗസ്ഥൻ ക്യാപ്ടൻ കെ. അരവിന്ദാക്ഷൻപിള്ള, സി.സി. കുഞ്ഞൻ, എസ്.ബി. കൃഷ്ണകുമാർ, പി. അശോക് കുമാർ, സി. മന്മഥൻ പിള്ള, കെ.കെ. ശ്രീകുമാർ, ചാല മണി എന്നിവർ സംസാരിച്ചു.