തിരുവനന്തപുരം:കേരള സ്റ്റേറ്റ് എക്സ്-സർവീസസ് ലീഗ് ആണ്ടൂർക്കോണം ബ്രാഞ്ച വാർഷികവും കുടുംബസംഗമവും സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി വാസുദേവൻ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡന്റ് ആർ.ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് പി.വിജയൻ,​സെക്രട്ടറി എസ്.ചന്ദ്രശേഖരൻ,​താലൂക്ക് പ്രസിഡന്റ് എസ്.കെ.അജികുമാർ,​കൊന്നമൂട്ടിൽ സോമൻനായർ,​മഹിളാവിംഗ് ജില്ലാ സെക്രട്ടറി വത്സല ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.മുതിർന്ന സംഘടനാ പ്രവർത്തകരെയും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.