കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്തിൽ ചക്ക മേള സംഘടിപ്പിച്ചു. ഓൾ കേരള ജാക്ക് ഫ്രൂട്ട് പ്രമോഷൻ അസോസിയേഷനും, ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും ചേർന്നാണ് മേള സംഘടിപ്പിച്ചത്.
ത്രിതല പഞ്ചായത്തുകളിൽ ചക്ക മഹോത്സവം ജൈവ കാർഷികമേളയും നടത്തുന്നതിന്റെ ഭാഗമായുള്ള മേളയിൽ ചക്ക കൊണ്ടുള്ള എല്ലാ വിഭവങ്ങളും ലഭ്യമാണ്. കർഷകർക്ക് ചക്ക ഉല്പന്നങ്ങൾ വാങ്ങുന്നതോടൊപ്പം ചക്ക ഇവിടെ വില്ക്കുകയും ചെയ്യാം.
കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്ത് ആരംഭിച്ച മേള ബി.സത്യൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മേള 20 വരെ ഉണ്ടായിരിക്കും. ഒന്നര വർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്നാം ഏർളി (അയൂർ ജാക്ക്) പ്ലാവിൻ തൈകൾ മേളയിലെ മുഖ്യ ഇനമാണ്. ചക്കക്കുരു ചമ്മന്തിക്കും ആവശ്യക്കാർ ഏറെയാണ്. ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ലാലി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർ ജി.എൽ.അജീഷ് ലഘു, പ്രഭാഷണം നടത്തി. ധരളി ക, പുഷ്പരാജൻ, റജി തോമസ് എന്നിവർ പങ്കെടുത്തു.