pipe-water

തിരുവനന്തപുരം: അരുവിക്കര ജലശുദ്ധീകരണശാലാ നവീകരണത്തിന്റെ മൂന്നാംഘട്ടം നാളെ നടക്കുന്നതിനാൽ നഗരത്തിൽ വീണ്ടും ശുദ്ധജല വിതരണം പൂർണമായും മുടങ്ങും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു. 86 എം.എൽ.ഡി ജലശുദ്ധീകരണശാലയുടെ നവീകരണമാണ് നടക്കുക. നാലുഘട്ടങ്ങളിലായി നടക്കുന്ന നവീകരണം പൂർത്തിയാക്കുന്നതോടെ നഗരത്തിൽ പ്രതിദിനം 10 ദശലക്ഷം ലിറ്റർ ജലം അധികമായി ലഭിക്കും. ആദ്യഘട്ട നവീകരണം ഡിസംബറിലും രണ്ടാംഘട്ടം കഴിഞ്ഞയാഴ്ചയും പൂർത്തീകരിച്ചിരുന്നു. മൂന്നാംഘട്ടത്തിൽ രണ്ടു പമ്പ് ഹൗസുകളിലെയും പഴയ പമ്പ് സെറ്റുകൾ പമ്പിംഗ് ലൈനിൽ നിന്ന് മാറ്റുകയും അനുബന്ധിച്ച ഇലക്ട്രിക്കൽ ജോലികളുമാണ് ചെയ്യുക. അവസാനത്തെയും നാലാമത്തെയും ഘട്ടമായ ഫെബ്രുവരി ഒന്നിന് 86 എം.എൽ.ഡി, 74 എം.എൽ.ഡി ജലശുദ്ധീകരണ ശാലകൾ 16 മണിക്കൂർ നിറുത്തിവയ്ക്കും.

ജലവിതരണം മുടങ്ങുന്നത് ഇവിടെ
കവടിയാർ, പേരൂർക്കട, പൈപ്പിൻമൂട്, ശാസ്തമംഗലം, കൊച്ചാർ റോഡ്, ഇടപ്പഴിഞ്ഞി, കനകനഗർ,വെള്ളയമ്പലം, മരപ്പാലം, പട്ടം, മെഡിക്കൽ കോളേജ്, ആർ.സി.സി, ശ്രീചിത്ര മെഡിക്കൽ സെന്റർ, കുമാരപുരം, ഉള്ളൂർ, പ്രശാന്ത് നഗർ, ആക്കുളം, ചെറുവയ്ക്കൽ, പോങ്ങുംമൂട്, ശ്രീകാര്യം, ചെമ്പഴന്തി, കരിയം, പാറോട്ടുകോണം, നാലാഞ്ചിറ, മണ്ണന്തല, കേശവദാസപുരം, പരുത്തിപ്പാറ, പട്ടം, ചാലക്കുഴി, മുട്ടട, അമ്പലമുക്ക്, വഴയില, കുടപ്പനക്കുന്ന്, ജവഹർ നഗർ, നന്തകോട്, ദേവസ്വം ബോർഡ് ജംഗ്ഷൻ, പൗഡിക്കോണം, കഴക്കൂട്ടം,കാര്യവട്ടം, ടെക്‌നോപാർക്ക്, മൺവിള, കുളത്തൂർ, പള്ളിപ്പുറം, അലത്തറ, സി.ആർ.പി.എഫ് ജംഗ്ഷൻ.

ടാങ്കറുകളിൽ വെള്ളമെത്തിക്കും
ആശുപത്രി, പൊലീസ് തുടങ്ങിയ അത്യാവശ്യ സർവീസുകൾക്ക് പ്രത്യേകമായി ടാങ്കർ സർവീസ് ഉണ്ടായിരിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ ടാങ്കർ ലോറികളിൽ ജലവിതരണം നടത്താനായി വാട്ടർ അതോറിട്ടിയുടെ വെള്ളയമ്പലം, അരുവിക്കര, പി.ടി.പി നഗർ, ചൂഴാറ്റുകോട്ട, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ വെൻഡിംഗ് പോയിന്റുകളിൽനിന്ന് ജലവിതരണത്തിന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ നഗരസഭ, പൊലീസ്, സൈന്യം, സി.ആർ.പി.എഫ് എന്നീ വിഭാഗങ്ങളുടെ ടാങ്കറുകളും ഉപയോഗപ്പെടുത്തും.

കൺട്രോൾ റൂം നമ്പരുകൾ
8547638181, 04712322674, 2322313 (തിരുവനന്തപുരം)
9496000685 (അരുവിക്കര)

വെൻഡിംഗ് പോയിന്റുകൾ

വെള്ളയമ്പലം: 8547638181
അരുവിക്കര: 9496000685
ചൂഴാറ്റുകോട്ട: 8289940618
ആറ്റിങ്ങൽ,​ വാളക്കോട്: 8547638358

അസിസ്റ്റന്റ് എൻജിനിയർ
പേരൂർക്കട: 9400002030
കവടിയാർ: 8547638188
പോങ്ങുംമൂട്: 8547638189
കഴക്കൂട്ടം: 8547638187
പാളയം: 8547638179
പാറ്റൂർ: 8547638180

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ

പാളയം: 8547638177
പോങ്ങുംമൂട്: 8547638176
കവടിയാർ: 8547638186

നാളെ ഉച്ചയ്ക്ക് 2 മുതൽ ആറ് മണിക്കൂർ പ്ളാന്റിന്റെ പ്രവർത്തനം നിറുത്തും

രാത്രി എട്ട് മണിയോടെ പമ്പിംഗ് ആരംഭിക്കും

12ന് വൈകിട്ടോടെ ജലവിതരണം പൂർവസ്ഥിതിയിലാകും