തിരുവനന്തപുരം: ചിത്രകാരൻ കടയ്ക്കൽ പുഷ്പന്റെ ചിത്രങ്ങളുടെ പ്രദർശനം 13 മുതൽ 16 വരെ മ്യൂസിയം ആഡിറ്റോറിയത്തിൽ നടക്കും.പ്രദർശനം ശില്പി കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും.മുല്ലക്കര രത്നാകരൻ എം.എൽ.എ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ കേരള ലളിതകലാ അകാദമി ചെയർമാൻ നേമം പുഷ്പരാജ്,കൾചറൽ ആർടിസ്റ്റ് വെൽഫയർ ബോർഡ് ചെയർമാൻ പി.ശ്രീകുമാർ,കിളിമാനൂർ ഷാജി തുടങ്ങിയവർ പങ്കെടുക്കും.