തിരുവനന്തപുരം: എസി/എസ്.ടി വിഭാഗത്തിലെ സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്ന രീതിയിലുളള ഗാനവും സംഭാഷണങ്ങളും 'മാമാങ്കം' സിനിമയിൽ ചിത്രീകരിച്ചതായി കുറവകുല സംസ്‌കാര സമിതി ഭാരവാഹികൾ ആരോപിച്ചു. സിനിമയിൽ കുറവ സമുദായത്തെ അപമാനിക്കുന്നതരത്തിലുള്ള മോശം പരാമർശങ്ങൾ ഒഴിവാക്കണമെന്ന് പ്രസിഡന്റ് ശശാങ്കൻ, സെക്രട്ടറി സുകു എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.