ആറ്റിങ്ങൽ: നാഗർകോവിൽ - തിരുവനന്തപുരം 56310/56315 നമ്പർ ട്രെയിൻ കൊല്ലം വരെ നീട്ടുന്നതിനും ചിറയിൻകീഴ്, കടയ്ക്കാവൂർ, വർക്കല സ്റ്റേഷനുകളിൽ സ്റ്റോപ്പ്‌ അനുവദിക്കുന്നതിനുമായുള്ള അടൂർ പ്രകാശ് എം.പിയുടെ ഇടപെടൽ ഫലം കണ്ടു. ഡിസംബർ 4 ന് എം.പി റെയിൽവേ മന്ത്രിയേയും ബോർഡ് ചെയർമാനേയും നേരിൽ കണ്ട് ഈ ആവശ്യം ഉന്നയിച്ച് നിവേദനം നൽകിയിരുന്നു. ഇതേ ഇക്കഴിഞ്ഞ 2 ന് റെയിൽവേ ബോർഡ് ഉത്തരവിറക്കി. ഉത്തരവ് മേയ്‌ ഒന്നുമുതൽ നിലവിൽ വരും. ഇതോടെ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്ന് എം.പി പറഞ്ഞു.