വർക്കല:വാഹനാപകടത്തിൽ ആട്ടോഡ്രൈവർക്ക് പരിക്കേറ്റു.വെട്ടൂർ അമ്മൻനട സ്വദേശി ഇർഷാദനാണ് (26) പരിക്കേറ്രത്.വ്യാഴാഴ്ച വൈകിട്ട് 4.30ന് പുത്തൻചന്ത എൻ.സി.,സി ഓഫീസിനു മുൻവശം സ്കൂൾ ബസുമായി ഇടിച്ചായിരുന്നു അപകടം.പരിക്കേറ്ര ഇർഷാദിനെ വർക്കല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.