tax-amnesty

തിരുവനന്തപുരം: വാറ്ര് നികുതി കുടിശിക പിരിച്ചെടുക്കാൻ സംസ്ഥാന ബഡ്‌ജറ്രിൽ ആംനസ്റ്രി സ്‌കീം പ്രഖ്യാപിച്ചേക്കും. വർഷങ്ങൾ മുമ്പുള്ള കുടിശികയായതിനാൽ കൂടുതൽ സൗജന്യം നൽകും. പലിശയും പിഴയും മാത്രമാണ് നേരത്തെ ഒഴിവാക്കിയിരുന്നത്. നികുതിയുടെ 70 ശതമാനം അടച്ചാൽ ബാദ്ധ്യതകളിൽ നിന്നൊഴിവാക്കുന്നതാവും ആംനസ്റ്റി.

നികുതി പിരിവ് അടുത്തവർഷം കർശനമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ലോട്ടറി നികുതി ഏകീകരിച്ചതിനെ തുടർന്ന് ടിക്കറ്ര് നിരക്കിൽ മാറ്രം വരുത്തണോയെന്ന് ഏജന്റുമാരും സംഘടനകളുമായി ആലോചിച്ച് തീരുമാനിക്കും. സർക്കാരിന്റെ വരുമാനം കുറഞ്ഞാലും ലോട്ടറി വില്പനക്കാരെ ബാധിക്കാത്ത രീതിയിലായിരിക്കും തീരുമാനമെടുക്കുക. ഏജന്റുമാരുടെ കമ്മിഷൻ കുറയുന്ന സ്ഥിതി ഒഴിവാക്കും.