വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിലെ ജൻഡർ റിസോഴ്സ് സെന്ററിന്റെയും ജാഗ്രത സമിതിയുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കമ്മ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്റർ എന്ന തസ്തികയിലേക്ക് എം.എസ്.ഡബ്ള്യു കോഴ്സ് പാസായ പഞ്ചായത്ത് പ്രദേശത്തെ പരിധിയിലുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. സ്ത്രീകൾക്ക് മുൻഗണന. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഇന്ന് 2 ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ ഹാ‌ജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.