നെടുമങ്ങാട് :പഴകുറ്റി കരിമ്പിക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവവും തിരുവാഭരണ ഘോഷയാത്രയും 15ന് നടക്കുമെന്ന് സെക്രട്ടറി കൃഷ്ണൻ നായർ അറിയിച്ചു.രാവിലെ 5 ന് നെയ്യഭിഷേകം,6.30 ന് സമൂഹ ഗണപതി ഹോമം,10 ന് കലശാഭിഷേകം,11.45 ന് അന്നദാനം,ഉച്ചയ്ക്ക് 2.30 ന് തിരുവാഭരണ ഘോഷയാത്ര,വൈകിട്ട് 6.30 ന് തിരുവാഭരണം ചാർത്തി അലങ്കാര ദീപാരാധന,രാത്രി 8 ന് ഭജന,9 ന് വിളക്കും ദീപാരാധനയും.